പ്രതിജ്ഞാഫലകം പുനഃസ്ഥാപിക്കാൻ സ്ഥലം തീരുമാനമായില്ല
Monday 06 October 2025 12:00 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്ര് ദർബാർ ഹാളിന്റെ കാഴ്ച മറയ്ക്കുന്നുവെന്നതിന്റെ പേരിൽ പൊളിച്ചുമാറ്റിയ മലയാള ഭാഷാ പ്രതിജ്ഞാഫലകം പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും എവിടെ വേണമെന്നതിൽ ധാരണയായില്ല. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിന് സമീപം സ്ഥാപിക്കണമെന്ന നിർദ്ദേശം പൊതുഭരണ വകുപ്പ് മുന്നോട്ടുവച്ചെങ്കിലും വീണ്ടും ആലോചിച്ചേ അന്തിമതീരുമാനമെടുക്കൂ. എം.ടി വാസുദേവൻനായർ എഴുതിയ മലയാള ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ഫലകം 2023ൽ മുഖ്യമന്ത്രി പിണറായിവിജയനാണ് ദർബാർ ഹാളിന് മുന്നിലെ പൂന്തോട്ടത്തിൽ സ്ഥാപിച്ചത്. മലയാളം പള്ളിക്കൂടത്തിന്റെ പരപാടിയിൽ പങ്കെടുക്കാൻ 2016ൽ തലസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു എം.ടി 12 വരികളുള്ള ഭാഷാപ്രതിജ്ഞ എഴുതി നൽകിയത്.