നവരാത്രിക്കാലത്ത് വിൽപ്പനയിൽ കുതിപ്പുമായി ഹീറോ മോട്ടോകോർപ്പ്

Monday 06 October 2025 12:32 AM IST
ഹീറോ

കൊച്ചി: നവരാത്രി ഉത്സവകാലവും ജി.എസ്.ടി ഇളവും വാഹന വിപണിക്ക് ആവേശം പകർന്നതോടെ ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്. 100 സിസി, 125 സിസി വാഹനങ്ങളുടെ വിൽപ്പനയിലാണ് മുന്നേറ്റമുണ്ടായത്. മുൻ വർഷത്തേക്കാൾ ഇത്തവണ ഉത്സവകാലത്തിൽ 50 ശതമാനത്തിലധികം ആളുകൾ ഷോറൂമുകൾ സന്ദർശിച്ചതായും ഓൺലൈൻ തിരച്ചിലുകൾ മൂന്നിരട്ടി വർദ്ധിച്ചെന്നും ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ബിസിനസ് യൂണിറ്റിന്റെ ചീഫ് ബിസിനസ് ഓഫീസർ അശുതോഷ് വർമ്മ പറഞ്ഞു.

നവരാത്രിയുടെ ആദ്യദിനം വാഹനം വാങ്ങിയ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി. ജി.എസ്.ടി പരിഷ്കരണത്തിന് ശേഷം വാഹനം വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായി വർദ്ധനയുണ്ടായെന്നും പുതിയ പന്ത്രണ്ട് മോഡലുകൾ ഇത്തവണ ഉത്സവ വിപണിയിൽ അവതരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ആയാ ത്യോഹാർ, ഹീറോ പേ സവാർ'' എന്ന കാമ്പയിനിലൂടെ, ഹീറോ ഉപഭോക്താക്കൾക്ക് 100% ക്യാഷ്ബാക്ക്, സ്വർണനാണയങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങൾ ഉറപ്പാക്കുന്നു. ഡെസ്റ്റിനി 110, സൂം 160, ഗ്ലാമർ എക്‌സ് 125, എച്ച്എഫ് ഡീലക്‌സ് പ്രോ തുടങ്ങി പുതിയ മോഡലുകളിലൂടെ കമ്പനി പോർട്ട്‌ഫോളിയോ വിപുലീകരിച്ചു.