ഗ്രോമാക്‌സ് അഗ്രി എട്ട് ട്രാക്ടറുകൾ വിപണിയിൽ
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെയും ഗുജറാത്ത് സർക്കാരിന്റെയും സംയുക്ത സംരംഭമായ ഗ്രോമാക്‌സ് അഗ്രി എക്വിപ്മെന്റ് ലിമിറ്റഡ് ടു വീൽ, ഫോർ വീൽ വിഭാഗങ്ങളിൽ എട്ട് പുതിയ ട്രാക്ടറുകൾ അവതരിപ്പിച്ചു. 50 എച്ച്.പിയിൽ താഴെവരുന്ന ഇന്ത്യയിലെ ആദ്യ ഫാക്ടറി ഫിറ്റഡ് ക്യാബിൻ ട്രാക്ടർ ഉൾപ്പടെയാണിത്.
ശക്തവും ഇന്ധനക്ഷമവുമായ ഡീസൽ എൻജിനുകളും ലോകോത്തര ഗിയർ ബോക്‌സ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചവയാണ് ഗ്രോമാക്‌സ് ട്രാക്ടറുകൾ. തോട്ടം, കവുങ്ങ്, ഇടവിള കൃഷികൾ, നിലം ഉഴൽ, വലിക്കൽ തുടങ്ങിയ കാർഷികാവശ്യങ്ങൾക്ക് രൂപകൽപ്പന ചെയ്തതാണിവ.
ആദ്യഘട്ടത്തിൽ ശീതീകരിക്കാത്ത മോഡലാണ് പുറത്തിറക്കിയത്. ശീതീകരിച്ച മോഡലുകളും പുറത്തിറക്കും. രണ്ടാമത് ഡി.വി.സിയും പുറത്തിറക്കി. കുറഞ്ഞ ചെലവിൽ ഉയർന്ന പ്രകടനം, ഉത്പാദനക്ഷമത, ലാഭം എന്നിവ നൽകുന്നതാണ് ഗ്രോമാക്‌സ് ഉത്പന്നങ്ങളെന്ന് കമ്പനി അറിയിച്ചു.
ട്രാക്സ്റ്റർ കവച് സീരീസ്, ട്രാക്സ്റ്റർ 525 ഫോർ വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 525 ടു വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 540 എച്ച്.ടി., ട്രാക്സ്റ്റർ 540 ഓർക്കാർഡ്, ട്രാക്സ്റ്റർ 545 ഫോർ വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 550 ഫോർ വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 550 എച്ച്.ടി എന്നിവയാണ് പുതിയ ട്രാക്ടറുകൾ.
വിപണിയിലെത്തുന്നത് രാജ്യത്തെ ആദ്യ സബ് 50 എച്ച് പി കാബിൻ മോഡൽ
വില
4.52 ലക്ഷം മുതൽ 7.95 ലക്ഷം രൂപ വരെ
മൊത്തം ട്രാക്ടർ വിൽപ്പന 45 ശതമാനം ഉയർന്ന് 146180 യൂണിറ്റുകളായി