5,68,164 ടൂവീലറുകൾ വിറ്റഴിച്ച് ഹോണ്ട
Monday 06 October 2025 12:34 AM IST
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) സെപ്തംബറിൽ 5,68,164 യൂണിറ്റുകൾ വിറ്റഴിച്ചു. 5,05,693 എണ്ണം ആഭ്യന്തര വിൽപ്പനയും 62,471 യൂണിറ്റ് കയറ്റുമതിയുമാണ്. ആഗസ്റ്റിനെക്കാൾ വിൽപ്പനയിൽ ആറു ശതമാനം വർദ്ധനയുണ്ടായി.
ഏപ്രിൽ മുതൽ സെപ്തംബർ വരെ മൊത്തം 29,91,024 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയത്. 26,79,507 യൂണിറ്റ് വാഹനങ്ങൾ ആഭ്യന്തര വിപണിയിലും 3,11,517 വിദേശ വിപണിയിലുമാണ് വിറ്റഴിച്ചത്. പ്രീമിയം 350 സി.സി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ സ്ഥാനം ഉറപ്പിച്ച് ബെംഗളൂരുവിൽ 2,01,900 രൂപ വിലയുള്ള ഓൾന്യൂ സി.ബി 350സി സ്‌പെഷ്യൽ പതിപ്പ് പുറത്തിറക്കി. റെട്രോ ക്ലാസിക് മോട്ടോർ സൈക്കിളിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.