പ്രീ ഓൺഡ് വാഹന വിൽപ്പനയ്ക്ക് എ.ഐ അംബാസഡർ
Monday 06 October 2025 12:35 AM IST
കൊച്ചി: പ്രീ ഓൺഡ് ആഡംബര, ബഡ്‌ജറ്റ് കാറുകൾ, സൂപ്പർ ബൈക്കുകൾ എന്നിവയുടെ വിൽപ്പനക്കാരായ റോയൽ ഡ്രൈവ് എ.ഐ അംബാസഡറായ റോയാ അവതരിപ്പിച്ചു.
ഹൈബി ഈഡൻ എം.പി റോയാ ഉദ്ഘാടനം നിർവഹിച്ചു. റോയയുടെ ബഹുഭാഷാ വൈദഗ്ദ്ധ്യവും വ്യക്തിത്വവും വൈവിദ്ധ്യമാർന്ന ഉപയോക്താക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കും. വിവിധ ഭാഷാ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപയോക്താക്കളുമായി തുടർച്ചയായി ഇടപഴകും.
റോയ വെറും സാങ്കേതികവിദ്യയല്ല, ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള പുതിയ മാർഗമാണെന്ന് റോയൽ ഡ്രൈവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്മാൻ പറഞ്ഞു. പുതിയ തലമുറയ്ക്ക് മനസിലാക്കാൻ കഴിയുന്ന, ആകർഷകവും ഫ്യൂച്ചറിസ്റ്റിക്കുമായ ശബ്ദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഭിനിവേശത്തോടെയും പ്രതിബദ്ധതയോടെയും വിശ്വസ്തരായ ഉപയോക്താക്കളെ സേവിക്കുന്നത് റോയയിലൂടെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.