വിൽപ്പന കേന്ദ്രങ്ങൾ ഇരട്ടിയാക്കി ഒഡീസ് ഇലക്ട്രിക്

Monday 06 October 2025 12:36 AM IST

കൊച്ചി: വൈദ്യുത വാഹന (ഇ.വി) വിപണിയിലെ പ്രമുഖരായ ഒഡീസ് ഇലക്ട്രിക് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ വില്പനകേന്ദ്രങ്ങൾ ഇരട്ടിയാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 300 നഗരങ്ങളിൽ സാന്നിദ്ധ്യം നേടി.

മെട്രോകൾ, രണ്ടും മൂന്നും നിര വിപണികൾ ഉൾപ്പെടെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഡീസ് ഇലക്ട്രിക്കിന് സാന്നിദ്ധ്യമുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ചു. ഒഡിസിന്റെ മുഴുവൻ ഉത്പന്നങ്ങളും ലഭ്യമാകുന്ന ഡീലർഷിപ്പുകളാണിത്. നഗരയാത്രക്കാർക്കും ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കുമായ രൂപകൽപ്പന ചെയ്ത ലോസ്പീഡ്, ഹൈസ്പീഡ് വേരിയന്റുകൾ ഉൾപ്പെടുന്നു. നേപ്പാൾ, പെറു, ഫിലിപ്പീൻസ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്‌ക്ക് കയറ്റുമതിയും ഒഡീസ് ആരംഭിച്ചു.

''എല്ലാവർക്കും ഇലക്ട്രിക് മൊബിലിറ്റി സൗകര്യം ഒരുക്കാനും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാനും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. വിൽപ്പന ശൃംഖല വിപുലമാകുന്നതും ഉപഭോക്താക്കളുടെ വിശ്വാസവും ഞങ്ങളുടെ ശക്തിയാണ്.''

നെമിൻ വോറ

സി.ഇ.ഒ

ഒഡീസ് ഇലക്ട്രിക്