വർഷ ഇന്ത്യൻ വാട്ടർപോളോ ടീം ക്യാപ്ടൻ
Sunday 05 October 2025 11:40 PM IST
അഹമ്മദാബാദ് : ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള വാട്ടർപോളോയിൽ ഇന്ത്യൻ ടീമിനെ
മലയാളി താരം എസ്. വർഷ നയിക്കും. തിരുവനന്തപുരം പിരപ്പൻകോട് ഡോൾഫിൻ ക്ലബ് അംഗമാണ് വർഷ.
ആർ.വിദ്യാലക്ഷ്മി, സഫാ സക്കീർ, എസ്. മധുരിമ. എസ്. ഭദ്രസുദേവൻ, ആർ. ആർ കൃപ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ള മറ്റ് മലയാളി താരങ്ങൾ. മലയാളിയായ എസ്. വിനായകാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
പുരുഷ ടീമിൽ മലയാളികളായ ഷിബിൻലാൽ, എസ് .അനീഷ്ബാബു (റെയിൽവേ), അനന്തു. ജി, പ്രവീൺ ( സർവീസസ്) എന്നിവരുണ്ട്.