തെന്നല വില്ലേജ് ഓഫീസിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി
Monday 06 October 2025 12:47 AM IST
തിരൂരങ്ങാടി: തെന്നല വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ഉത്തരവ് ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. റവന്യൂ വകുപ്പിന്റെ 'സ്മാർട്ട് വില്ലേജ് ഓഫീസ്' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെന്നല വില്ലേജ് ഓഫീസ് സ്മാർട്ട് കെട്ടിടം നിർമ്മിക്കുന്നത്. ഡി.പി.ആർ സമർപ്പിച്ചതിൽ പരപ്പനങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട അനുമതി കൂടി ലഭിക്കാനുണ്ട്. നേരത്തെ അനുമതി ലഭിച്ച തിരൂരങ്ങാടി സ്മാർട്ട് ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കാനിരിക്കുകയാണ്.