നവോത്ഥാന നേട്ടങ്ങളെ സർക്കാർ അട്ടിമറിക്കുന്നു    

Sunday 05 October 2025 11:48 PM IST

തിരുവനന്തപുരം: നവോത്ഥാന പോരാട്ടങ്ങളിലൂടെ അടിസ്ഥാന വർഗ്ഗങ്ങൾ നേടിയ ഉയർച്ചകളെ സംസ്ഥാന സർക്കാർ ബോധപൂർവ്വം അട്ടിമറിക്കുന്നെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി.158 കോടി രൂപ എസ്.സി. ഫണ്ട് വെട്ടിക്കുറച്ചത് പട്ടിക വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസം,അടിസ്ഥാന വികസനങ്ങൾ,ക്ഷേമ പദ്ധതികൾ എന്നിവ മുടങ്ങാൻ ഇടയാക്കി. ഉന്നത വിദ്യാഭ്യാസ മേഖലകളിൽ യഥാസമയം ഫണ്ട് അനുവദിക്കാത്തതുമൂലം വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഫണ്ട് വെട്ടിക്കുറച്ചത് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് പട്ടിക വിഭാഗങ്ങളെയാണെന്നും എ.കെ.ശശി ആരോപിച്ചു.