വനിതാ തൊഴിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Monday 06 October 2025 12:48 AM IST
കോട്ടക്കൽ: ഹരിത കാടാമ്പുഴ കാമ്പെയിന്റെ ഭാഗമായി തുണിസഞ്ചികൾ, എൽ.ഇ.ഡി ബൾബ് , സോപ്പ് നിർമ്മാണം എന്നിവയ്ക്കായി സജ്ജമാക്കിയ തൊഴിൽ യൂണിറ്റിന്റെ ഉദ്ഘാടനം നടി സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഉണ്ടാക്കിയ സാമഗ്രികൾ കേരള സംഗീത നാടക അക്കാഡമി ചെയർമാൻ കരിവള്ളൂർ മുരളിയ്ക്ക് നൽകിയായിരുന്നു ഉദ്ഘാടനം.
കോട്ടക്കൽ രാജാസ് സ്‌കൂൾ ഹരിത വിദ്യാലയ ഓഡിറ്റോറിയത്തിൽ വി.കെ.എസ്. ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചാണ് തൊഴിൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി, ജില്ലാ സെക്രട്ടറി വി.രാജലക്ഷ്മി, കെ.പത്മനാഭൻ, എം.എസ്.മോഹനൻ, രഘുനാഥൻ, സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ പി.വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി സജിജേക്കബ് പങ്കെടുത്തു.