യു.ജി.സി നെറ്റ് തീവ്ര പരിശീലന ക്ലാസുകൾക്ക് തുടക്കമായി

Monday 06 October 2025 12:55 AM IST

മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ ന്യൂനപക്ഷ സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യു.ജി.സി നെറ്റ് പരിശീലന ക്ലാസുകൾക്ക് കോളേജ് ക്യാമ്പസിൽ തുടക്കമായി. 12 ദിവസത്തെ തീവ്ര പരിശീലന പരിപാടിയിൽ പേപ്പർ ഒന്നിലെ വിവിധ ഭാഗങ്ങൾ ഉൾപ്പെടുന്ന ക്ലാസുകൾക്ക് കോളേജിലെ അദ്ധ്യാപകരോടൊപ്പം വിഷയവിദഗ്ദ്ധരും നേതൃത്വം നൽകും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട നിർവഹിച്ചു. ന്യൂനപക്ഷ സെൽ കോ-ഓർഡിനേറ്റർ അമീർ ബാബു പദ്ധതി വിശദീകരിച്ചു. പ്രഥമ ക്ലാസിന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ ഡോ. കെ.വി. മുഹമ്മദ് നേതൃത്വം നൽകി. ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്. കോളേജ് അദ്ധ്യാപക യോഗ്യതയായ നെറ്റ് കരസ്ഥമാക്കുക എന്നതിലുപരി ഗവേഷണ ഫെലോഷിപ്പായ ജെ.ആർ.എഫ് യോഗ്യത നേടുക എന്നതാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഭൂരിപക്ഷം കുട്ടികളും ലക്ഷ്യമിടുന്നത് .