രാഷ്ട്രപതി 22ന് ശബരിമലയിൽ എത്തിയേക്കും

Monday 06 October 2025 1:58 AM IST

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു ഇൗ മാസം 22ന് ശബരിമലയിൽ ദർശനത്തിന് എത്തിയേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ വിമാനമിറങ്ങി ഹെലികോപ്ടർ മാർഗം നിലയ്ക്കലിലെത്തി തുടർന്ന് കാറിൽ പമ്പയിലെത്തുമെന്നാണ് സൂചന. പമ്പയിൽ നിന്ന് നടന്നാകും മലകയറുക. അതിനിടെ വിശ്രമിക്കേണ്ടി വന്നാൽ അഞ്ച് പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് തങ്ങാൻ പമ്പയിലും സന്നിധാനത്തും ഗസ്റ്റ് ഹൗസുകൾ നവീകരിച്ചു.

കഴിഞ്ഞ മേയിൽ ഇടവമാസ പൂജയ്ക്ക് രാഷ്ട്രപതി എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാൽ നിലയ്ക്കലിൽ ഹെലിപാഡ് അന്നേ സജ്ജമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.