സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്രപ്പെട്ട മഴ
Monday 06 October 2025 1:04 AM IST
തിരുവനന്തപുരം: രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. മലയോര മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കുക. മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ഉയർന്ന തിരമാലകൾ മൂലം കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.