നാമജപ യാത്രകൾ നടത്തും
Monday 06 October 2025 12:16 AM IST
കൊച്ചി: ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ യാത്രകൾ നടത്താൻ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു ആഹ്വാനം ചെയ്തു. സ്വർണ്ണക്കൊള്ളയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണം. ശബരിമലയിൽ നടന്നത് ദേവസ്വം ബോർഡ് അധികൃതരുടെ അറിവോടെയുള്ള ആസൂത്രിതമായ കൊള്ളയാണ്. സ്വർണ്ണം പൂശിയ പാളികൾ ചെമ്പായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഈ ദേവസ്വം ബോർഡ് അധികാരത്തിൽ തുടരുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബാബു പറഞ്ഞു.