സി.ബി.ഐ. അന്വേഷിക്കണം : അടൂർ പ്രകാശ്
Monday 06 October 2025 12:27 AM IST
കോഴിക്കോട്: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ കേരള പൊലീസ് അന്വേഷിച്ചാൽ സത്യം തെളിയില്ലെന്നും കേന്ദ്ര അന്വേഷണം വേണമെന്നും യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐയെ ഏൽപ്പിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ. ഇവിടെനിന്ന് അന്വേഷിച്ചാൽ സത്യസന്ധമായ റിപ്പോർട്ട് പുറത്തുവരില്ലെന്നുറപ്പാണ്. ഭക്തജനങ്ങളെ സംബന്ധിച്ച് വൈകാരികമായുള്ള ബന്ധമാണ് ശബരിമല. അതുകൊണ്ടുതന്നെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ചുപോകുന്ന എല്ലാവരുമായി ഒന്നിച്ചു ചേർന്നു പ്രവർത്തിക്കും. എൻ.എസ്.എസുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.