അഞ്ചലിൽ എസ്.ഐയെ ആക്രമിച്ച അച്ഛനും മക്കളും അറസ്റ്റിൽ

Monday 06 October 2025 12:31 AM IST

അഞ്ചൽ: അഞ്ചൽ പൊലീസ് സ്റ്റേഷൻ എസ്.ഐയ്ക്ക് നേരെ ആക്രമണം നടത്തിയ അച്ഛനെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പനയഞ്ചേരി നിലാവിൽ സൂരജ് (63), മക്കളായ അഹമ്മദ് സൂരജ് (25), അബ്ദുള്ള സൂരജ് (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അഞ്ചൽ ബൈപ്പാസിൽ വാഹന പരിശോധനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തെ സംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ടതുമായ ഉണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം. സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതയിൽ ഹാജരാക്കി റമാൻഡ് ചെയ്തു.