കെ.ജി.എൻ.എ. സംസ്ഥാന സമ്മേളനത്തിന് തുടക്കം

Monday 06 October 2025 1:34 AM IST

മലപ്പുറം : കേരള ഗവ. നേഴ്സസ് അസോസിയേഷൻ(കെ.ജി.എൻ.എ)​ 68-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന കൗൺസിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം കെ.എസ്. സലീഖ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി. ഷൈനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. 14 ജില്ലകളിൽ നിന്നായി 30 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ വാർഷിക റിപ്പോർട്ടും സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ്‌കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൽ. ദീപ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജി. ഗീതാമണി എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനം ഇന്നു രാവിലെ ഒമ്പതരയ്ക്ക് വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.