ഫുട്ബാൾ പരിശീലനം
Monday 06 October 2025 12:43 AM IST
കരുനാഗപ്പള്ളി: തീരദേശ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രൊഫഷണൽ ഐ ലീഗ്, സൂപ്പർ ലീഗ് കേരള ടീമുകളുടെ പിന്തുണയോടെ നടത്തുന്ന അവധിദിന ഫുട്ബാൾ പരിശീലന ക്യാമ്പിന് പന്മനയിൽ തുടക്കമായി. 4 മുതൽ പ്രായമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. മനയിൽ ഫുട്ബാൾ അസോസിയേഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന വിവിധ പ്രായപരിധിയിലുള്ള യൂത്ത് ലീഗ് മത്സരങ്ങൾ, റിലയൻസ്, ചക്കോളാസ് ട്രോഫി, കെ.എഫ്.എ - ഡി.എഫ്.എ മത്സരങ്ങൾ, സെപ്ട് ചാമ്പ്യൻഷിപ്പുകളിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഉദ്ഘാടനം ജില്ലാ ഫുട്ബാൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ് നിർവഹിച്ചു. ഫോൺ: 8921242746, 8129767878.