തെരുവുനായയുടെ ശല്യത്തിനെതിരെ നാടകം; വേദിയിൽ എത്തിയ തെരുവുനായ നടനെ ആക്രമിച്ചു

Monday 06 October 2025 10:50 AM IST

കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ തെരുവുനായ ആക്രമിച്ചു. കണ്ണൂർ കണ്ടക്കെെ സ്വദേശി പി രാധാകൃഷ്ണനെയാണ് വായനശാലയിൽ നടന്ന നാടകാവതരണത്തിനിടെ തെരുവുനായ കടിച്ചത്. രാധാകൃഷ്ണന്റെ ഏഴാമത്തെ വേദിയായിരുന്നു ഇത്.

വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. നാടകത്തിന്റെ ഭാഗമാണെന്നാണ് ആദ്യം ആളുകൾ കരുതിയത്. എന്നാൽ പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് മനസിലായത്. ഉടൻ തന്നെ ആളുകൾ നായയെ ഓടിച്ചു.