അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോ.

Tuesday 07 October 2025 12:15 AM IST

കൊച്ചി: എറണാകുളം ജില്ല അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ പൊതുയോഗം വി.എസ്. സോമനാഥൻ ഉദ്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയ 71 അപ്പാർട്ടുമെന്റുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജയകൃഷ്ണൻ, അഡ്വ. ജേക്കബ് മാത്യു മണലിൽ, അബ്ദുൽ ഗഫൂർ, സത്യൻ നായർ, ഇ.സി. ജേക്കബ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.എസ്. സോമനാഥൻ (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ (സെക്രട്ടറി), കെ.സി. എബ്രഹാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.