തിര. ഉദ്യോഗസ്ഥർക്ക് പരിശീലനം

Tuesday 07 October 2025 12:05 AM IST

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, ക്ലർക്കുമാർ എന്നിവർക്കുള്ള പരിശീലനം ഇന്നും നാളെയും മറ്റന്നാളും നടക്കും. കാക്കനാട് സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാൾ, ജില്ലാ പ്ലാനിംഗ് ഹാൾ എന്നിവിടങ്ങളിലായി രാവിലെ 10 മുതൽ 5 വരെയാണ് പരിശീലനം. ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനമാണ് ഇന്ന്. നാളെ: മൂവാറ്റുപുഴ, മുളന്തുരുത്തി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂർ. മറ്റന്നാൾ: ജില്ലാ പഞ്ചായത്ത്, വടവുകോട്, വാഴക്കുളം, വൈപ്പിൻ, കൊച്ചി കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ.