കായികമേള: ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: ജില്ലാ കായിക മേളയുടെ ലോഗോ പ്രകാശനം കൊച്ചി മേയർ എം. അനിൽകുമാർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീജിത്ത് അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി കൺവീനർ ജോമോൻ ജോസ്, അദ്ധ്യാപക സംഘടന നേതാക്കളായ ആന്റണി ജോസഫ് ഗോപുരത്തിങ്കൽ, ഏലിയാസ് മാത്യു, അജിമോൻ പൗലോസ്, തോമസ് പോൾ, ഡാൽമിയ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
കോതമംഗലം പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യു തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. പല്ലാരിമംഗലം മൈലൂർ പുൽപ്പറമ്പിൽ പി.എം. ബിജുവിന്റെയും ബിസ്മി ടി. എൽദോസിന്റെയും മകനാണ് ബിൻസിൽ. പുരസ്‌കാരം മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ സമ്മാനിക്കും. ട്രാക്ക് ഇനങ്ങൾ ഒക്ടോബർ 11,12,13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജിലും ത്രോ ഇനങ്ങൾ ഒക്ടോബർ 14,15 തീയതികളിൽ കോതമംഗലം എം.എ കോളേജിലുമാണ് നടക്കുക. 14 ഉപജില്ലകളിൽ നിന്നായി 2700ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.