റാങ്ക് പട്ടിക അട്ടിമറിക്കാൻ നീക്കം
Tuesday 07 October 2025 12:13 AM IST
കൊച്ചി: മൃഗ സംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 1, ഗ്രേഡ് 2, ജീവനക്കാരുടെ സ്ഥാനക്കയറ്റ ഉത്തരവ് അംഗീകരിക്കാതെ പുതിയ റാങ്ക് പട്ടിക അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്ഥാനക്കയറ്റ ഉത്തരവിൽ ഉൾപ്പെട്ടവർ ഇത് അംഗീകരിക്കാതെ ജില്ലയിൽ തുടരുന്നതാണ് പ്രധാന പ്രശ്‌നം. സ്ഥാനക്കയറ്റം നിലവിലെ ജില്ലയ്ക്ക് പുറത്തായതിനാൽ മാറാനാകില്ലെന്നാണ് പലരുടെയും നിലപാട്. ഇതോടെ പുതിയ നിയമനങ്ങൾ വൈകും. ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാകാത്ത അവസ്ഥയാണ്. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഏതാനും മാസങ്ങൾ ശേഷിക്കെ ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർത്ഥികളാണ് ആശങ്കയിൽ. ഇതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് റാങ്ക് ലിസ്റ്റിലുള്ളവർ.