ചാരിറ്റി ബോക്സ് മോഷണം: അസാം സ്വദേശി അറസ്റ്റിൽ
Tuesday 07 October 2025 12:21 AM IST
പറവൂർ: കരുമാല്ലൂർ മാളികംപീടികയിലുള്ള ചായക്കട കുത്തിത്തുറന്ന് മൂന്ന് ചാരിറ്റി ബോക്സുകൾ മോഷ്ടിച്ച അസാം മാരിഗോൺ ജില്ലയിലെ ബോർബോറി സ്വദേശി ആഷദുൽ ഇസ്ലാമിനെ (30) ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ബോക്സുകൾ സുഹൃത്തിന്റെ വീട്ടിലാണ് ഒളിപ്പിച്ചിരുന്നത്. ആറായിരം രൂപയോളം മൂന്ന് ബോക്സുകളിലായി ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.