താനൂര്‍ ബോട്ട് അപകടം: അന്വേഷണ കമ്മിഷന്‍ പൊതുതെളിവെടുപ്പ് നടത്തും

Tuesday 07 October 2025 12:26 AM IST

മലപ്പുറം: താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മേയ് ഏഴിന് നടന്ന ബോട്ടപകടത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്‍ ഒക്ടോബര്‍ 22ന് തിരൂര്‍ വാഗന്‍ ട്രാജഡി ഹാളിലും 23ന് അരീക്കോട് കമ്യൂണിറ്റി ഹാളിലും പൊതുതെളിവെടുപ്പ് നടത്തും. ബോട്ട് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നേരില്‍ അറിയിക്കാം.