ശബരിമല വിഷയം സി.ബി.ഐക്ക് വിടണം
Tuesday 07 October 2025 2:33 AM IST
വൈപ്പിൻ: ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ട സംഭവം സി.ബി.ഐ അന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി.ബി. സുജിത് ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് വൈപ്പിൻ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്ദനൻ മാങ്കായി അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. പീതാംബരൻ, ഉമേഷ് ഉല്ലാസ്, മീഡിയ സെൽ കൺവീനർ സതീശൻ, വി. രഞ്ജിത്ത് രാജ്, ദിലീപ്കുമാർ, ബീന നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പി.വി. സാനു (പ്രസിഡന്റ്), അഡ്വ. ശ്രീകാന്ത്, എം.എസ്. ശ്രീജൻ (ജനറൽ സെക്രട്ടറിമാർ) തുടങ്ങിയവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു.