എസ്.ഡി.പി.ഐ പദയാത്ര സമാപിച്ചു
Tuesday 07 October 2025 12:44 AM IST
നരിക്കുനി: എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന “വോട്ട് കൊള്ളക്കാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക” കാമ്പെയിന്റെ ഭാഗമായി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പ്രസിഡന്റ് സമദ് കെ.കെ, സെക്രട്ടറി റയീസ് കെ. പി എന്നിവർ നേതൃത്വം നൽകി. കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി ഇ.പി.എ. റസാഖ് പാലോളിത്താഴത്ത് ഫ്ലാഗ് ഓഫ് ചെയ്തു. നരിക്കുനിയിൽ നടന്ന സമാപന പൊതുസമ്മേളനം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ. ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു. യാസർ പൂക്കോട്ടുംപാടം മുഖ്യപ്രഭാഷണം നടത്തി. സമദ് കെ.കെ, ഇ.പി.എ റസാഖ് എന്നിവർ പ്രസംഗിച്ചു. , ബഷീർ സി പി അദ്ധ്യക്ഷത വഹിച്ചു. നാസർ എം പി സ്വാഗതവും അഷ്റഫ് കെ.ഒ നന്ദിയും പറഞ്ഞു.