വിജ്ഞാന കേരളം ഏകദിന ശിൽപശാല
Tuesday 07 October 2025 12:49 AM IST
കുറ്റ്യാടി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് ഏകദിന ശിൽപശാലയും രജിസ്ടേഷൻ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സിന്ധു സ്വാഗതം പറഞ്ഞു. വിജ്ഞാന കേരളം പദ്ധതി പ്രകാരം തൊഴിലിനായി രജിസ്റ്റർ ചെയ്ത 225 യുവതീ യുവാക്കൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്തവർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകും. തൊഴിൽ ദാദാക്കൾ പങ്കെടുക്കുന്ന ജോബ് ഫെയർ സംഘടിപ്പിക്കയാണ് അടുത്ത നടപടിയെന്നും ഉദ്യോഗാർത്ഥികളെ സഹായിക്കാൻ എല്ലാ വാർഡിലും ആർ.പിമാരെ നിയോഗിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി.ജോർജ് പറഞ്ഞു.