ലാപ്‌ടോപ് വിതരണം ചെയ്തു
Tuesday 07 October 2025 1:39 AM IST
മുണ്ടൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.80 ലക്ഷം രൂപ ചിലവിൽ 12 ലാപ്‌ടോപ് ആണ് വിതരണം ചെയ്തത്. പരിപാടിയിൽ വൈസ് പ്രസിഡന്റ് വി.സി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി ഗണേഷ്, പഞ്ചായത്ത് സെക്രട്ടറി സി.അനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ വി.ലക്ഷ്മണൻ, സുഭദ്ര, ശ്യാമള കുമാരി, കെ.ബി പ്രശോബ് തുടങ്ങിയവർ പങ്കെടുത്തു.