യുവാവിനെ കുത്തിയ കേസ്: പ്രതി അറസ്റ്റിൽ
Tuesday 07 October 2025 1:49 AM IST
മട്ടാഞ്ചേരി: കൂവപ്പാടം ജംഗ്ഷനിൽ റോഡിൽവച്ച് യുവാവിനെ കുത്തി പരിക്കേല്‍പിച്ചു. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കൊച്ചി സ്വദേശി ഇർഫാനെ പൊലീസ് അറസ്റ്റുചെയ്തു. മുൻ വൈരാഗ്യമാണ് അക്രമണത്തിന് കാരണം. ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.