സ്വർണപ്പാളി പ്രദർശിപ്പിച്ചവരെ ജയിലിലടയ്ക്കണം: ജി. സുധാകരൻ

Tuesday 07 October 2025 12:00 AM IST

ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി രാജ്യം മുഴുവൻ പ്രദർശിപ്പിക്കാൻ അധികാരം നൽകിയതാരാണെന്നും, കൊണ്ടു നടന്നവ‌ർ ജയിലിൽ പോകേണ്ടവരാണെന്നും മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ. കേരളകൗമുദിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ശബരിമല വിവാദത്തെക്കുറിച്ച് ?

വീടുവീടാന്തരം സ്വർണപ്പാളി കൊണ്ടുനടന്നവർക്ക് മാപ്പ് കൊടുക്കരുത്. അവർ ജയിലിൽ പോകണം. ഭക്തർ ശാരീരിക മാനസിക നിഷ്ഠ അനുഷ്ഠിച്ചാണ് ഒരു നിമിഷത്തെ ദർശനത്തിനായി ശബരിമലയിലെത്തുന്നത്. ഭക്തരുടെ സങ്കൽപ്പത്തിന് നേർക്കാണ് തട്ടിപ്പുകാർ കാർക്കിച്ചുതുപ്പുന്നത്. സ്വത്ത് നോക്കാൻ ചുമതലപ്പെടുത്തിയവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.

 തട്ടിപ്പ് കുറെക്കാലമായി നടക്കുന്നുണ്ടാകില്ലേ?

കഴിഞ്ഞ പത്ത് പതിന്നാല് വർഷങ്ങളായി തട്ടിപ്പ് നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. പിഴവ് കാണിച്ചാൽ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കുന്ന അന്തരീക്ഷമുണ്ടാകണം. പക്ഷേ ദേവസ്വം ബോർഡിന്റേത് ഭസ്മാസുരന് വരം കൊടുത്തത് പോലുള്ള സ്ഥിതിയാണ്. തിരിഞ്ഞുകൊത്തും. പ്രസ്ഥാനമാണ് സ്ഥാനം നൽകുന്നതെന്ന ബോദ്ധ്യം ദേവസ്വം പ്രസിഡന്റിന് വേണം. ഉത്തരവാദിത്വപ്പെട്ടവർ ആത്മപരിശോധന നടത്തണം. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ളവർക്ക് കടന്നുകയറാനുള്ള അന്തരീക്ഷമാണുള്ളത്. ഇതിന് പിന്നിൽ നിഗൂഢ ശക്തികളുണ്ട്.

 താങ്കൾ ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നല്ലോ?

മൂന്നര വർഷം ഞാൻ ദേവസ്വം മന്ത്രിയായിരുന്നു. അക്കാലത്ത് യാതൊരു കള്ളത്തരത്തിനും ആർക്കും സാധിച്ചിട്ടില്ല. സുപ്രീം കോടതി ജസ്റ്റിസായിരുന്ന പരിപൂർണസ്വാമി, വി.ആർ. കൃഷ്ണയ്യർ, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ‌ ബോർഡിൽ ഭേദഗതി വരുത്താൻ പിന്തുണച്ചു. അക്കാലത്താണ് ബോർഡിൽ സ്ത്രീ സംവരണവും പട്ടികജാതി സംവരണവും കൊണ്ടുവന്നത്. അന്ന് 'രണ്ടാം ക്ഷേത്ര പ്രവേശന വിളംബരം" എന്ന തലക്കെട്ടിൽ കേരളകൗമുദി എഡിറ്റോറിയലും പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് സ്ത്രീ സംവരണം എടുത്തു കളഞ്ഞു. സാധാരണ സ്ഥാപനങ്ങളെ അപേക്ഷിച്ച്, ദേവസ്വം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇരട്ട ജാഗ്രത പുലർത്തണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ മാനുവൽ പഴകിയതാണെന്ന് ദേവസ്വം പ്രസിഡന്റ് പറയുന്നത് ശരിയാണോ? അത് സ്വയം തിരുത്താനോ, തിരുത്തിക്കാനോ ഇടപെടലുകളുണ്ടാകുന്നില്ല. പാർട്ടിയിൽ സ്ഥാനങ്ങളൊന്നും അലങ്കരിക്കാതായിട്ട് അഞ്ച് വർഷം പിന്നിട്ടു. ഇതിനിടെ പല പാർട്ടികളും ക്ഷണിച്ചു. പാർട്ടി മെമ്പറായിരിക്കുന്നതാണ് ജീവിതത്തിലെ വലിയ ഭാഗ്യം എന്ന സ്റ്റാലിന്റെ വാക്കുകളാണ് ഞാൻ വിശ്വസിക്കുന്നത്.

മു​ന​വ​ച്ച​ ​വാ​ക്കു​മാ​യി​ ​ജി.​സു​ധാ​ക​ര​ൻ: സ്വ​ർ​ണ​പ്പാ​ളി​ ​മോ​ഷ​ണ​ത്തി​ലും ഒ​ന്നാ​മ​തെ​ന്ന് ​എ​ങ്ങ​നെ​ ​പ​റ​യും

ആ​ല​പ്പു​ഴ​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​പ്പാ​ളി​ ​വി​വാ​ദ​ത്തി​ൽ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​മു​ന​വ​ച്ച​ ​പ​രാ​മ​ർ​ശ​വു​മാ​യി​ ​സി.​പി.​എം​ ​നേ​താ​വും​ ​മു​ൻ​മ​ന്ത്രി​യു​മാ​യ​ ​ജി.​സു​ധാ​ക​ര​ൻ.​ന​മ്മ​ൾ​ ​എ​ല്ലാ​ത്തി​ലും​ ​ന​മ്പ​ർ​ ​വ​ണ്ണാ​ണെ​ന്ന് ​മ​ത്സ​രി​ച്ച് ​പ​റ​യു​ക​യാ​ണ്.​ ​വ​ർ​ഗീ​യ​ ​ക​ലാ​പ​മി​ല്ലാ​ത്ത​തി​ലും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും​ ​ന​മ്മ​ൾ​ ​ന​മ്പ​ർ​ ​വ​ണ്ണാ​യി​രി​ക്കും.​ ​സ്വ​ർ​ണ​പ്പാ​ളി​ ​മോ​ഷ്ടി​ച്ച​തി​ലും​ ​ന​മ്പ​ർ​ ​വ​ണ്ണാ​ണെ​ന്ന് ​പ​റ​യാ​ൻ​ ​പ​റ്റു​മോ​?.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​പ​ല​ ​ഗു​ണ​ങ്ങ​ളു​മു​ണ്ട്.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​സ​മ​ഗ്ര​മാ​യി​ ​വി​ല​യി​രു​ത്തി​ ​പ​റ​യു​മ്പോ​ഴാ​ണ് ​ന​മ്മ​ൾ​ ​സം​സ്കാ​ര​ ​സ​മ്പ​ന്ന​രാ​കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കെ.​പി.​സി.​സി​ ​സം​സ്കാ​ര​ ​സാ​ഹി​തി​യു​ടെ​ ​തെ​ക്ക​ൻ​ ​മേ​ഖ​ലാ​ ​ക്യാ​മ്പി​ൽ​ ​'​സം​സ്ക്കാ​ര​വും​ ​രാ​ഷ്ട്രീ​യ​വും​ ​ഇ​ന്ന്,​ ​നാ​ളെ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു​ ​ജി.​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സ് ​വേ​ദി​യാ​യാ​ലും​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​തി​ന് ​ത​ട​സ​മി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​പ​രി​പാ​ടി​യി​ൽ​ ​ക​മ്യൂ​ണി​സ്റ്റു​കാ​ർ​ ​പ​ങ്കെ​ടു​ത്താ​ൽ​ ​കോ​ൺ​ഗ്ര​സാ​കു​മോ​?​​​ 63​ ​വ​ർ​ഷ​മാ​യി​ ​ഞാ​ൻ​ ​ഒ​രു​പാ​ർ​ട്ടി​യി​ലും​ ​പോ​യി​ട്ടി​ല്ല.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യോ​ടൊ​പ്പം​ ​പ​രി​പാ​ടി​യി​ൽ​ ​സം​ബ​ന്ധി​ക്കാ​ൻ​ ​എം.​എ​ ​ബേ​ബി​ ​പോ​യ​തൊ​ന്നും​ ​ത​ന്നെ​ ​വി​മ​ർ​ശി​ക്കു​ന്ന​ ​ഊ​ള​ക​ൾ​ ​ക​ണ്ടി​ട്ടി​ല്ലേ​യെ​ന്നും​ ​ജി.​സു​ധാ​ക​ര​ൻ​ ​തു​റ​ന്ന​ടി​ച്ചു. ഗ​വ​ർ​ണ​ർ​ ​പ​ദ​വി​യൊ​ക്കെ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ബി.​ജെ.​പി​ക്കാ​ർ​ ​വീ​ട്ടി​ൽ​ ​വ​ന്നു​വി​ളി​ച്ചി​ട്ടു​ണ്ട്.​ ​ഗ​വ​ർ​ണ​റാ​ക്കി​ ​എ​വി​ടെ​ങ്കി​ലും​ ​മാ​റ്റി​യി​രു​ത്താ​മെ​ന്ന് ​ക​രു​തി​യാ​കും.​ ​നി​ങ്ങ​ൾ​ക്ക് ​ബി.​ജെ.​പി​യി​ൽ​ ​പോ​യ്ക്കൂ​ടേ​യെ​ന്ന് ​ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്.​ഏ​ത് ​പാ​ർ​ട്ടി​യാ​യാ​ലും​ ​ബാ​ദ്ധ്യ​ത​യാ​ക​രു​ത്.​ ​കോ​ൺ​ഗ്ര​സു​കാ​ർ​ക്കും​ ​ഇ​ത് ​ബാ​ധ​ക​മാ​ണ്. ജ​ന​പി​ന്തു​ണ​യി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ക​മ്യൂ​ണി​സ്റ്റു​മെ​ല്ലാം​ ​താ​ഴേ​ക്ക് ​പോ​യി.​ ​ബി.​ജെ.​പി​ക്ക് ​വോ​ട്ടു​ചെ​യ്യു​ന്ന​വ​രെ​ല്ലാം​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണെ​ന്ന് ​ക​രു​ത​രു​ത്.​ ​സാ​ധാ​ര​ണ​ക്കാ​രും​ ​പാ​വ​ങ്ങ​ളു​മാ​യ​ ​ധാ​രാ​ളം​ ​പേ​രും​ ​ബി.​ജെ.​പി​ക്ക് ​വോ​ട്ട് ​ചെ​യ്യു​ന്നു​ണ്ട്. ജി.​സു​ധാ​ക​ര​ൻ​ ​തു​റ​ന്നു​പ​റ​യു​മെ​ന്നാ​ണ് ​കു​റ്റ​പ്പെ​ടു​ത്ത​ൽ.​ ​തു​റ​ന്ന​ല്ലാ​തെ​ ​അ​ട​ക്കി​ ​പ​റ​യാ​നാ​കി​ല്ല.​ ​ജ​ന​ങ്ങ​ളോ​ട് ​തു​റ​ന്നു​പ​റ​യു​ന്ന​വ​നാ​ണ് ​ക​മ്യൂ​ണി​സ്റ്റെ​ന്നും​ ​ജി.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​സം​ഘാ​ട​ക​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​സി.​ആ​ർ​ ​മ​ഹേ​ഷ് ​എം.​എ​ൽ.​എ,​ ​ആ​ല​പ്പി​ ​അ​ഷ്റ​ഫ്,​ ​രാ​ജീ​വ് ​ആ​ലു​ങ്ക​ൽ,​ ​വ​യ​ലാ​ർ​ ​ശ​ര​ത് ​ച​ന്ദ്ര​ ​വ​ർ​മ്മ​ ​തു​ട​ങ്ങി​യ​വ​രും​ ​പ​രി​പാ​ടി​യി​ൽ​ ​സം​ബ​ന്ധി​ച്ചു.