സമന്താ ജോയ്ആലുക്കാസ് ബ്രാൻഡ് അംബാസഡർ
Tuesday 07 October 2025 12:47 AM IST
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യൻ സിനിമാ താരം സമന്താ റൂത്ത് പ്രഭുവിനെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ആത്മവിശ്വാസവും സ്‌റ്റൈലും വ്യത്യസ്തമായ വ്യക്തിത്വവുമുള്ള ആധുനിക വനിതയെ പ്രതിനിധീകരിക്കുന്ന ബ്രാൻഡാണ് സമന്താ. ജീവിതത്തിലെ അമൂല്യ നിമിഷങ്ങളെ ആഭരണങ്ങളിലൂടെ ആഘോഷിക്കണമെന്ന ദൗത്യത്തോട് പൂർണമായും പൊരുത്തപ്പെടുന്നുവെന്നും അവരെ ജോയ്ആലുക്കാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. പ്രമുഖ നടി കാജോൾ നിലവിൽ ബ്രാൻഡിനെ പ്രതിനിധീകരിക്കുന്നുണ്ട്. ഇനി മുതൽ ജോയ്ആലുക്കാസിന്റെ ആഗോള ഐക്കണുകൾ സാമന്തയും കാജോളും ആയിരിക്കും.