ഈമാസവും വൈദ്യുതിക്ക് 10 പൈസ സർചാർജ്ജ്

Tuesday 07 October 2025 12:00 AM IST

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതിക്ക് ഇന്ധന സർചാർജ് യൂണിറ്റിന് 10 പൈസ വീതം ഈടാക്കും. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ആഗസ്റ്റിൽ പ്രതിസന്ധി പരിഹരിക്കാൻ പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിന് അധികം ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സർചാർജ് ചുമത്തുന്നത്. സെപ്തംബറിലും യൂണിറ്റിന് 10 പൈസ സർചാർജ്‌ ഈടാക്കി.