കേരള സർവകലാശാല
Tuesday 07 October 2025 12:17 AM IST
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി, മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ എം.എസ് .സി മാത്തമാറ്റിക്സ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവർ 8 ന് രാവിലെ 10ന് കാര്യവട്ടം ക്യാമ്പസ്സിലെ ഇ.എം.എസ് ഹാളിലെത്തണം. വിവരങ്ങൾക്ക്- www.ideku.net