പ്രതിഷേധിച്ചു

Monday 06 October 2025 11:19 PM IST

പത്തനംതിട്ട: എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനപ്രശ്നത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമിതി. നിയമന വിഷയത്തിൽ എൻ.എസ്.എസ് മാനേജ്മെന്റ് നേടിയ സുപ്രീംകോടതി വിധി നടപ്പാക്കി അതേ മാനേജ്മെന്റിലെ അദ്ധ്യാപകർക്ക് മാത്രം ബാധകമാക്കി ഉത്തരവിറക്കിയപ്പോൾ സമാന വിഷയത്തിൽ ഇതര മാനേജ്മെന്റുകളോട് സർക്കാർ അനീതി കാട്ടിയെന്ന് യോഗം കുറ്റപ്പെടുത്തി. സാമൂഹ്യനീതി നടപ്പിലാക്കി എല്ലാ വിഭാഗത്തിലെയും അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കണമെന്ന് കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.