പുരസ്കാരം നൽകി

Monday 06 October 2025 11:20 PM IST

പത്തനംതിട്ട: കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനും പ്രിൻസിപ്പൽ ഇൻ ചാർജുമായ ടി. സത്യന് ഗുരുരത്ന പുരസ്കാരം സമ്മാനിച്ചു.. കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂവ് സർഗവേദി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ഗ്രാമപഞ്ചായത്തംഗം റിൻസി ബൈജു ഉദ്ഘാടനം ചെയ്തു. കിസുമം സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജൻ ടി.കെ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗുരുരത്ന പുരസ്കാര ജേതാവായ ആർ പ്രദീപ്കുമാറിൽ നിന്നും ടി. സത്യൻ പുരസ്കാരം ഏറ്റുവാങ്ങി. നിഷ.എസ്, ലിയോ ജോസ്, സുകേശ്, ശിവദേവ്, ബി.സുഷമ കുമാരി തുടങ്ങിയവർ സംസാരിച്ചു.