ഡി.എൽ.എഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Tuesday 07 October 2025 1:20 AM IST

തിരുവനന്തപുരം: 2025-2027 അദ്ധ്യയന വർഷത്തെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും,ddetvm2022.blogspot.com ലും പ്രസിദ്ധീകരിച്ചു.ഒന്നാംഘട്ട അഭിമുഖം 9, 10,13 തീയതികളിൽ രാവിലെ ഒൻപത് മുതൽ തിരുവനന്തപുരം എസ്.എം.വി മോഡൽ എച്ച്.എസ് എസിൽ നടക്കും.ഒൻപതിന് ഹ്യുമാനിറ്റീസ്,10ന് സയൻസ്,13ന് കൊമേഴ്സ് വിഷയങ്ങളിലാണ് അഭിമുഖം.ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ‌ ഇന്റർവ്യൂ ദിവസം വിജ്ഞാപനപ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരാകണം.