അനുസ്മരണ സമ്മേളനം

Monday 06 October 2025 11:21 PM IST

കോഴഞ്ചേരി: ഹിന്ദു ഐക്യവേദി മുൻ ജില്ലാപ്രസിഡന്റ് കെ.പി.സോമനെ ഹിന്ദു ഐക്യവേദി തോട്ടപ്പുഴശ്ശേരി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.. സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.ഹരിദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.എൻ.രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലയിലെ സാമൂഹ്യ രാഷ്ട്രീയ തൊഴിൽ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ.പി.സോമനെന്ന് അദ്ദേഹം പറഞ്ഞു.. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് മോഹൻദാസ് കോഴഞ്ചേരി, ജില്ലാജനറൽ സെക്രട്ടറി കെ.എസ്.സതീഷ് കുമാർ, ജില്ലാ ട്രഷറർ രമേശ് മണ്ണൂർ, ജില്ലാസഹസംഘടനാ സെക്രട്ടറി കെ.പി.സുരേഷ്, വി.ആർ.ഓമനക്കുട്ടൻ നായർ ശശിധരൻ നായർ, രാജേന്ദ്രൻ നായർ, മോഹനൻ ചിറയിൽ തുടങ്ങിയവർ സംസാരിച്ചു..