പ്രതിഷേധ മാർച്ച്
Monday 06 October 2025 11:22 PM IST
വെച്ചൂച്ചിറ: വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നുണപ്രചരണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് വെച്ചൂച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി വൈസ് പ്രസിഡന്റ് ടി.കെ. സാജു ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി സതിഷ് കെ. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ജെയിംസ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, പൊന്നമ്മ ചാക്കോ, രമാദേവി, ടി.കെ. രാജൻ, ബേബിച്ചൻ ചൗക്കയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.