ഓണാഘോഷം
Monday 06 October 2025 11:25 PM IST
പന്തളം: പൗർണമി റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ യു. രമ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ജെ . മനോഹരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസവിചക്ഷണനും, ഗ്രന്ഥകാരനുമായ ഡോ എൽ,സുരേഷ്കുമാർ ഓണസന്ദേശം നൽകി. കലാകായികമത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം വാർഡ് കൗൺസിലർ . രാധവിജയകുമാർ നിർവഹിച്ചു. സെക്രട്ടറി ആർ . സന്തോഷ്, കൺവീനർ പ്രൊഫ. രമാദേവി,.ഒ.പ്രദീപ് വിക്രമനുണ്ണിത്താൻ, അഡ്വ. കെ. പ്രതാപൻ, പി. ജി. രാജൻബാബു, എന്നിവർ പ്രസംഗിച്ചു. പൗർണമി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പന്തളം സിസ്റ്റേഴ്സ് അവതരിപ്പിച്ച സംഗീതഫ്യൂഷൻ, ഓണസദ്യ എന്നിവയും നടത്തി.