ബി.ജെ.പി യോഗം

Monday 06 October 2025 11:27 PM IST

പന്തളം: ബിജെപി സമ്പൂർണ ജില്ലാ കമ്മിറ്റി യോഗം ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷത്തെ കൈയിലെടുക്കുവാൻ അയ്യപ്പസംഗമം പോലെയുള്ള കപട നാടകം നടത്തുകയാണ് പിണറായി സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. കെ. ബിനുമോൻ, ബി. രാധാകൃഷ്ണ മേനോൻ, വി.എൻ. ഉണ്ണി, വിക്ടർ ടി. തോമസ്, അശോകൻ കുളനട, പന്തളം പ്രതാപൻ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, ടി.ആർ. അജിത്കുമാർ, കോവൈ സരേഷ്, പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ എന്നിവർ പങ്കെടുത്തു.