അമൃതയ്ക്ക് റാങ്കിംഗ് തിളക്കം

Tuesday 07 October 2025 12:19 AM IST

കരുനാഗപ്പള്ളി: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി അമൃത വിശ്വവിദ്യാപീഠത്തിലെ ശാസ്ത്രജ്ഞർ. 37 പേരാണ് പട്ടികയിൽ ഇടം നേടിയത്. ഗവേഷണ പ്രബന്ധങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിസിൻ, എൻജിനിയറിംഗ്, കമ്പ്യൂട്ടിംഗ്, ബിസിനസ്, പൊതുജനാരോഗ്യം, ബയോടെക്നോളജി, ദന്തശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുൾപ്പടെ നിരവധി മേഖലകളിൽ നിന്നുള്ളവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആരോഗ്യ രംഗത്തെ ഗവേഷണങ്ങൾ മുതൽ സുസ്ഥിര സാങ്കേതികവിദ്യകൾ, കണ്ടെത്തലുകൾ എന്നിവ നടത്തിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അംഗീകാരം ലഭിച്ചവരിൽ നാലുപേർ അമൃത വിശ്വവിദ്യാപീഠത്തിലെ തന്നെ പൂർവവിദ്യാർത്ഥികളാണ്.