ധാരണാപത്രം ഒപ്പുവച്ചു

Tuesday 07 October 2025 12:20 AM IST

കൊ​ല്ലം: കേ​ര​ള ഡെ​വ​ല​പ്പ്​മെന്റ് ഇ​ന്ന​വേ​ഷൻ സ്​ട്രാ​റ്റ​ജി​ക് കൗൺ​സി​ലും (കെ​ഡി​സ്​ക്) കി​ല​യും ചേർ​ന്ന് ന​ട​പ്പാ​ക്കു​ന്ന 'ഒ​രു പ​ഞ്ചാ​യ​ത്തി​ന് ഒ​രു ആ​ശ​യം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ബ്ലോ​ക്ക് ഇ​ന്ന​വേ​ഷൻ ക്ല​സ്റ്റർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ടി.കെ.എം എൻ​ജി. കോ​ളേജിൽ ന​ട​ന്ന ച​ട​ങ്ങിൽ മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.റോ​സി​യും പ്രിൻ​സി​പ്പൽ ഡോ. എ.സാ​ദി​ഖു​മാ​ണ് ഒ​പ്പു​വ​ച്ച​ത്. ടി.കെ.എം എൻ​ജി​. കോ​ളേജ് ശാ​സ്​ത്രീ​യ പഠ​ന​ങ്ങൾ, ഡി.പി.ആർ ത​യ്യാ​റാ​ക്കൽ, സാ​ങ്കേ​തി​ക മാർ​ഗ​നിർ​ദേ​ശം, ന​വീ​ക​ര​ണ രൂ​പ​ക​ല്പ​ന​കൾ എ​ന്നി​വ​യിൽ സ​ഹ​ക​രി​ക്കും. മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ബി.യ​ശോ​ദ, വൈ​സ് പ്ര​സി​ഡന്റ് ഹു​സൈൻ, ഡോ. ആ​ദർ​ശ്, ഡോ. എ.ഫാ​സിൽ, ഡോ.അൽ​ത്താ​ഫ് സം​ഗീ​ത്, പി.എം.റെ​ജി​ല തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.