പ്രസംഗ-പ്രബന്ധ മത്സരം

Tuesday 07 October 2025 12:21 AM IST

കൊ​ല്ലം: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ സ്​കൂൾ, കോ​ള​ജ്​ ത​ല പ്ര​സം​ഗ - പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങൾ സം​ഘ​ടി​പ്പി​ക്കുന്നു. കൊ​ല്ലം സർ​ക്കിൾ ​ത​ല മ​ത്സ​ര​ങ്ങൾ 11ന് രാ​വി​ലെ 10ന് സ​ഹ​ക​ര​ണ യൂ​ണി​യൻ ഓ​ഫീസിലാണ് (അ​സി​സ്റ്റന്റ് ര​ജി​സ്​ട്രാർ (ജ​ന​റൽ) ഓ​ഫീ​സ്) നടക്കുക. 8, 9, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാർത്​ഥി​ക​ളാ​ണ് സ്​കൂൾ​ത​ല​ത്തിൽ ഉൾ​പ്പെ​ടു​ക. പ്ല​സ് വൺ, പ്ല​സ് ടു, സ​ഹ​ക​ര​ണ പാ​ര​ലൽ കോ​ളേ​ജ്, മ​റ്റ് റ​ഗു​ലർ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ​ബി​രു​ദ വി​ദ്യാർത്ഥി​കൾ ഉൾ​പ്പെ​ടു​ന്ന​താ​ണ് കോ​ള​ജ്​ ത​ലം. 30ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം 9446085393, 9605494773 എന്നീ ന​മ്പ​റു​ക​ളിൽ ര​ജി​സ്റ്റർ ചെ​യ്യ​ണം. പ​ങ്കെ​ടു​ക്കു​ന്ന​വർ പ്രിൻ​സി​പ്പൽ/ ഹെ​ഡ്​മാ​സ്റ്റ​റു​ടെ സാ​ക്ഷ്യ​പ​ത്ര​വും ഹാ​ജ​രാ​ക്ക​ണം.