തീരുമാനം പിൻവലിക്കണം

Tuesday 07 October 2025 12:22 AM IST

കൊല്ലം: ട്രേഡ് യൂണിയനുകൾ രജിസ്റ്റർ ചെയ്യുന്നതിന് 10,000 രൂപ ഫീസ് അടയ്ക്കണമെന്ന ലേബർ ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്.

2020ലെ സംസ്ഥാന സർക്കാരിന്റെ ട്രേഡ് യൂണിയൻ റെഗുലേഷൻ നിയമം അനുസരിച്ചാണ് തുക വർദ്ധിപ്പിച്ചതെന്നാണ് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത തീരുമാനം ഇടതുപക്ഷ സർക്കാരിന്റെ തൊഴിൽ വകുപ്പ് മന്ത്രിക്ക് യോജിച്ചതാണോ. വഞ്ചനാപരമായ തീരുമാനം പിൻവലിക്കണം. കേരളത്തിൽ 13506 രജിസ്ട്രേഡ് യൂണിയനുകളുണ്ടെന്ന് പറയുന്നു. ഈ യൂണിയനുകൾ രജിസ്റ്റർ ചെയ്തതിന് ശേഷം ചട്ട പ്രകാരം റിട്ടേൺസ് സമർപ്പിക്കുന്നുണ്ടോയെന്നും അതോ പോക്കറ്റ് സംഘടനകളാണോയെന്നും ലേബർ ഡിപ്പാർട്ട്മെന്റ് പരിശോധിക്കണമെന്നും എ.എ.അസീസ് ആവശ്യപ്പെട്ടു