കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം

Tuesday 07 October 2025 12:24 AM IST

കൊല്ലം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 47-ാമത് സംസ്ഥാന സമ്മേളനം 2026 ജനുവരി 18, 19, 20 തീയതികളിൽ കൊല്ലം ടൗൺ ഹാളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം കൊല്ലം പൊലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ മുസ്‌ളിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കലൂർ മുഹമ്മദലി സ്വാഗതം പറഞ്ഞു. മുസ്‌ളിം ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ സലാം മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ സിദ്ദിഖ് പറക്കോട്, ഓർഗനൈസിംഗ് സെക്രട്ടറി മജീദ് കടയങ്ങൽ, ജില്ലാ പ്രസിഡന്റ് നജിമുദ്ദീൻ, സംസ്‌ഥാന വൈസ് പ്രസിഡന്റ് റെജി തടിക്കാട്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹിലാൽ മുഹമ്മദ്, ഷാനവാസ്‌ തുടങ്ങിയവർ സംസാരിച്ചു.