കെ. കുമുദിനിയമ്മ
Tuesday 07 October 2025 12:41 AM IST
കോട്ടയം: പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധന്റെ (റിട്ട. എസ്.ഐ) ഭാര്യ കെ. കുമുദിനിയമ്മ (98) മകൻ വി. ജയകുമാറിന്റെ കുടയംപടി പാണ്ഡവം ഗാർഡനിലുള്ള വെള്ളാക്കൽ വീട്ടിൽ നിര്യാതയായി. മക്കൾ: വി. സുരേന്ദ്ര ബാബു (മുംബയ്), വി. ഷാജി (ലണ്ടൻ) വി. ജയകുമാർ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കേരള കൗമുദി), വി. അമ്മിണിക്കുട്ടി (റിട്ട. സർവേ വകുപ്പ്), ഡോ. വി. ആശാലത (റിട്ട. പ്രൊഫസർ സംസ്‌കൃത സർവകലാശാല). മരുമക്കൾ: പരേതനായ കെ.ആർ. തമ്പി (റിട്ട. സർവേ ഡെപ്യൂട്ടി ഡയറക്ടർ), രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബയ്), സുധാ ഷാജി (ലണ്ടൻ), എ.പി. സലിം കുമാർ (റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ), ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ). ശ്രീനാരായണ ഗുരുവാണ് പരേതയ്ക്ക് കുമുദിനിഎന്ന് പേരിട്ടത്. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.