ഹർഷീനയുടെ സത്യാഗ്രഹം നാളെ
Tuesday 07 October 2025 2:03 AM IST
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അർഹമായ നഷ്ടപരിഹാരവും നീതിയും തേടി ഹർഷീന നാളെ സെക്രട്ടറിയേറ്റിന് മുമ്പിൽ ഏകദിന സത്യാഗ്രഹം നടത്തും. സമര സഹായസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രോഗം മൂലം ഇരിക്കാനും നിൽക്കാനും പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും മരണപ്പെട്ടിട്ട് സഹായം ലഭിച്ചിട്ട് കാര്യമില്ലെന്നും ഹർഷീന പറഞ്ഞു.