രവീന്ദ്രപുരസ്‌കാരം കെ.എസ് ചിത്രയ്ക്ക്

Tuesday 07 October 2025 2:11 AM IST

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മരണാർത്ഥം രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപെടുത്തിയ രവീന്ദ്രപുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്‌ക്ക്. 2025 നവംബർ 19 വൈകിട്ട് 6.30ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും. തുടർന്ന് രവീന്ദ്രൻ സംഗീതം നിർവഹിച്ച് കെ.എസ്. ചിത്ര ആലപിച്ച ഗാനങ്ങൾ പിന്നണി ഗായകർ ആലപിക്കും.