ആറുവയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

Tuesday 07 October 2025 2:18 AM IST

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം മേൽമുറി സ്വദേശിയായ ആറുവയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ.വി. അരുൺ പ്രീത് വ്യക്തമാക്കി.